എരുമപ്പെട്ടി: കാഞ്ഞിരക്കോട് വലിയകത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ (റഹീം മാഷ്) മകൻ ഷംസുദ്ദീൻ (72) നിര്യാതനായി. വിവിധ സ്ഥലങ്ങളിൽ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചശേഷം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ലീഗൽ വളന്റിയറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മുനീറ. മക്കൾ: മുനീഷ്, മുജീഷ്. മരുമക്കൾ: റാബിയ, ജസീല.