ചേലക്കര: കുളിക്കാനിറങ്ങിയ വയോധികൻ കുളത്തിൽ മുങ്ങിമരിച്ചു. തമിഴ്നാട് ധർമപുരി സ്വദേശി ധനപാലൻ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഭൂതൻകോട്ട് കുളത്തിലെ കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചേലക്കര വെങ്ങാനെല്ലൂർ റോഡിൽ കപ്പ വറുത്ത് വിൽപന നടത്തുകയായിരുന്നു ധനപാലൻ. ചേലക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു.