ചെറുതുരുത്തി: വയോധികനെ മുള്ളൂർക്കര ആറ്റൂർ റെയിൽവേ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ആറ്റൂർ കാഞ്ഞിരക്കുഴി കോളനിയിൽ താമസിക്കുന്ന രാമനെയാണ് (90) വെള്ളിയാഴ്ച രാവിലെ 7.20ന് നാട്ടുകാർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമൻ വീട്ടിൽ ഒറ്റക്കാണ് താമസം. രാമൻ ദിവസവും രാവിലെ ചായ കുടിക്കാനായി ചായക്കടയിലേക്ക് റെയിൽവേ ട്രാക്ക് കടന്നുപോകാറുണ്ട്. വെള്ളിയാഴ്ച കനത്ത മഴമൂലം ട്രെയിൻ വരുന്നത് അറിയാതെ ഉണ്ടായ അപകടമാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. രാമന്റെ മക്കൾ വീടിനടുത്ത് തന്നെയാണ് താമസം. ചെറുതുരുത്തി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.