ഒറ്റപ്പാലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടക്കര മേലേതിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ മുനീറാണ് (25) മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ വരോട്-മുരുക്കുംപറ്റ പാതയിൽ വാണിവിലാസിനിയിലാണ് അപകടം. വരോട് ഭാഗത്തുനിന്നുവന്ന ബൈക്കും എതിരെവന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മുനീറിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് പൂർണമായും തകർന്നു. മാതാവ്: ബീവി. സഹോദരങ്ങൾ: ഷഫീഖ്, ആഷിഫ്.