ചെങ്ങമനാട്: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ചെങ്ങമനാട് ലോക്കൽ സെക്രട്ടറിയുമായ പി.ആർ രാജേഷിന്റെ മാതാവ് ദേശം കുന്നുംപുറം പാറക്കുഴി വീട്ടിൽ സുമതി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി. രാമചന്ദ്രൻ നായർ.
മറ്റു മക്കൾ: പി.ആർ. സ്മിത (പ്രിൻസിപ്പൽ, എം.സി.ടി കോളജ് ഓഫ് ടീച്ചേഴ്സ് ട്രെയിനിങ്), പി.ആർ രതീഷ് (മുൻ ഡയറക്ടർ, ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പി.എൻ രാജൻ (എൽ.ഐ.സി മലപ്പുറം), കെ.എസ് ജ്വാലിനി (അസി. പ്രഫ. മോർണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി).