ലക്കിടി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. തിരുവില്വാമല പട്ടിപ്പറമ്പ് വടക്കേതിൽ രതീഷാണ് (34) മരിച്ചത്. ശനിയാഴ്ച പകൽ 12.40ഓടെ ലക്കിടി-തിരുവില്വാമല റോഡിൽ മിത്രാനന്ദപുരം ബസ് സ്റ്റോപ്പിനുസമീപമാണ് അപകടം. പാമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ വന്നിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. സാരമായി പരിക്കേറ്റ രതീഷിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തതായി ഒറ്റപ്പാലം പൊലീസ് അറിയിച്ചു. രതീഷ് അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി.