ചെർപ്പുളശ്ശേരി: അവധിക്ക് നാട്ടിലെത്തിയ വിദ്യാർഥി പൊതുകുളത്തിൽ മുങ്ങി മരിച്ചു. പൊമ്പിലായ കിഴക്കേവീട്ടിൽ ശ്രീകുമാറിന്റെ മകൻ സിദ്ധാർഥാണ് (17) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗവ. ആയുർവേദ ആശുപത്രിക്ക് സമീപത്തെ കുളത്തിലാണ് അപകടം. അമ്മയും വീട്ടിലെ മറ്റു അംഗങ്ങളുമൊത്ത് കുളിക്കാൻ പോയതായിരുന്നു. ശ്രീകുമാറും കുടുംബവും തമിഴ്നാട് തീരുപ്പൂരിലാണ് താമസം. സിദ്ധാർഥ് തിരുപ്പൂരിൽ ഹയർ പ്ലസ് ടു വിദ്യാർഥിയാണ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശോഭന. സഹോദരൻ: അനിരുദ്ധ്.