ചാവക്കാട്: മുസ്ലിം ലീഗ് നേതാവ് മന്ദലാംകുന്ന് ജുമുഅത്ത് പള്ളിക്ക് കിഴക്ക് മുതലാകുളങ്ങര പുത്തൻപുരയിൽ പി.പി. കുഞ്ഞവറു മാസ്റ്റര്‍ (74) നിര്യാതനായി.
മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി, ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം, മന്ദലാംകുന്ന് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എടക്കഴിയൂർ ആദി ദ്രാവിഡ എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: സൈനബ. മക്കൾ: നൗഫൽ, നിസാർ, നജിത, നബില. മരുമക്കൾ: ഷംന, സൗദ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സിദ്ദിഖ്, ഫാത്തിമ, മറിയക്കുട്ടി. ഖബറടക്കം ഞായറാഴ്ച മന്ദലാംകുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.