വേങ്ങര: കണ്ണമംഗലം എടക്കാപറമ്പിൽ പരേതനായ അരീക്കാടൻ മൊയ്തീൻ ഹാജിയുടെ മകൻ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (79) നിര്യാതനായി. മാതാവ്: പരേതയായ മമ്മാദ്യ. ഭാര്യ: പരേതയായ ബിയ്യാച്ചക്കുട്ടി. മക്കൾ: ജലീൽ, അഷ്റഫ്, മൊയ്തീൻ കുട്ടി, അബ്ദുൽ ശുകൂർ (അധ്യാപകൻ, എ.യു.പി സ്കൂൾ എടക്കാപ്പറമ്പ്), ഖദീജ. മരുമക്കൾ: ഫാത്തിമ കണ്ടങ്കാരി, ഹാജറ ചാലിൽ, അസ്മ, സമീറ, പരേതനായ വി.പി. അബ്ദുൽ കരീം.