വേങ്ങര: കണ്ണാട്ടിപ്പടി പരേതനായ പനക്കൽ ആലസൻകുട്ടി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (73) നിര്യാതയായി. ചെങ്ങാനി പൂങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സകരിയ്യ, ശരീഫ, ഷഹീദ് (വ്യാപാരി വേങ്ങര, ഹൈടെക് ഇന്റീരിയർ), സൗദ, സൗജിയ, ഷാഹിന (അധ്യാപിക, പി.എം.എസ്.എ.എം.യു.പി സ്കൂൾ വേങ്ങര കുറ്റൂർ). മരുമക്കൾ: മിനു (പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ കണ്ണാട്ടിപ്പാടി), വി.ടി. മുഹമ്മദ് കൊറ്റശേരി പുറായ (അബൂദബി), സുലൈഖ (തോട്ടശ്ശേരിയറ), കെ.എൻ.എ ശരീഫ് മാസ്റ്റർ ഒറ്റത്തറ, കോഡൂർ (പ്രധാനാധ്യാപകൻ, ബി.എ.എം.എൽ.പി സ്കൂൾ ചോലക്കൽ), വി. ഫാറൂഖ് ചെമ്മാട് (ജിദ്ദ), കെ.എം. ഹമീദ് (അധ്യാപകൻ, എ.യു.പി സ്കൂൾ ഇരുമ്പുചോല). സഹോദരങ്ങൾ: മമ്മുദു (ചെമ്മാട്), സൈനുദ്ദീൻ (തിരൂരങ്ങാടി), ആയിശക്കുട്ടി (വെളിമുക്ക്), റുഖിയ (ചെമ്മാട്).