എരുമപ്പെട്ടി: തയ്യൂർ പൂക്കാട്ടിൽ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ (81) നിര്യാതനായി. ബസ് ഉടമ, തീപ്പെട്ടി കമ്പനി ഉടമ, സിനിമ വിതരണ കമ്പനി ഉടമ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവൻ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വത്സലകുമാരി. മകൻ: വത്സൻ. മരുമകൾ: രാജി. സഹോദരങ്ങൾ: മോഹനൻ നമ്പ്യാർ, സരോജിനി നങ്ങ്യാർ, ഗൗരി നങ്ങ്യാർ, സരസ്വതി നങ്ങ്യാർ, ലീല നങ്ങ്യാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.