ചാലക്കുടി: ചാലക്കുടിപ്പാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരൻ മരിച്ചു. മാരാംകോട് പടിഞ്ഞാക്കര ബാബുവാണ് (58) മരിച്ചത്. രാവിലെ 9.20ഓടെയാണ് അപകടം. കൊരട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിന്നിൽ ബസിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മാരാംകോട്ട് കോഴിക്കട നടത്തുകയാണ് ബാബു.