ഇരിങ്ങാലക്കുട: കെട്ടിടത്തില്‍നിന്ന് വീണ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വീട്ടില്‍ വിപിന്‍ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ കിഴക്കേപള്ളിക്ക് എതിര്‍വശത്തായി മണവാളന് സ്മിജോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കടമുറികളുടെ നിര്‍മാണത്തിനിടെ ഒന്നാം നിലയുടെ മുകളില്‍നിന്ന് താഴെ വീഴുകയായിരുന്നു. സമീപത്തെ മതിലില്‍ തല ഇടിച്ചു വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍. സംസ്കാരം പിന്നീട്. ഇരിങ്ങാലക്കുട പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: നിഷ. മകള്‍: അഞ്ജന.