അരീക്കോട്: നടുവിലങ്ങാടിയിൽ താമസിക്കുന്ന കെ.സി. അബൂബക്കർ മാസ്റ്റർ (82) നിര്യാതനായി. പുത്തലം ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനായി സർവിസിൽനിന്ന് വിരമിച്ചതാണ്. ഭാര്യ: കൊല്ലത്തൊടി ഫാത്തിമ സുല്ലമിയ്യ (സുല്ലമുസ്സലാം അറബിക് കോളജ് മുൻ പ്രിൻസിപ്പൽ, എം.ജി.എം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു). മക്കൾ: സുഹൈറ (യു.എ.ഇ), അഹ്മദ് ആദിൽ (സി.ഇ.ഒ യൂനൈറ്റഡ് ബയോ മെഡിക്കൽ സർവിസസ് കോഴിക്കോട്), അമീൻ ബാസിൽ (യു.എ.ഇ), റജ (സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ അരീക്കോട്), സഫ (ബുറൈദ, സൗദി), അസീൽ (ഫുജൈറ, യു.എ.ഇ). മരുമക്കൾ: ഇസ്മാഈൽ പെരിങ്ങത്തൂർ (ദുബൈ), അബീറ കോഹിനൂർ (ഗ്രീൻവാലി സ്കൂൾ), ജാസ്മിൻ കോഴിക്കോട്, ഫൈസൽ വെള്ളൂർ (യൂനൈറ്റഡ് ബയോ മെഡിക്കൽ സർവിസസ് കോഴിക്കോട്), ഡോ. അബ്ദുല്ല ഹാറൂൻ കൊയിലാണ്ടി (ബുറൈദ, സൗദി), സമീറ മമ്പുറം (ഫുജൈറ). സഹോദരങ്ങൾ: പരേതനായ കെ.സി. മുഹമ്മദ്, കെ.സി. ഹംസ, കെ.സി. ഉമർ മാസ്റ്റർ, കെ.സി. അലി മാസ്റ്റർ, കെ.സി. അബ്ദുല്ല എന്ന ബാപ്പു, ഖദീജ, സുലൈഖ)