താനൂർ: കടലിൽനിന്ന് ഒരുദിവസം പഴക്കമുള്ള നിലയിൽ സ്ത്രീയുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. മൃതദേഹം ഞായറാഴ്ച മുതൽ കാണാതായ പാലക്കാട് കൈപ്പുറം സ്വദേശിനി സുലൈഖയുടേത് (55)ആണെന്ന് പിന്നീട് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം അഞ്ചു മണിയോടെ ബോട്ടിൽ കരക്കെത്തിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.