മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വ കെ.എം.സി.സി പ്രവർത്തകനായിരുന്നു. നാല് വർഷമായി ഒമാനിലാണ്. അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. പിതാവ്: പരേതനായ മുഹമ്മദാലി. മാതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ (മങ്കട). മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.