ഷൊർണൂർ: മുതിർന്ന കോൺഗ്രസ് നേതാവും ഷൊർണൂർ പ്രിന്റ്വെൽ പ്രസ് ഉടമയുമായ പരുത്തിപ്ര അണിയത്ത് കുടുംബാംഗം എ. വേണുഗോപാൽ (80) നിര്യാതനായി. 1970 ൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. പിന്നീട് ജില്ല കോൺഗ്രസ് കമ്മിറ്റിയിലെത്തി. ഷൊർണൂരിൽ തൊഴിലാളി നേതാവായിരുന്ന വേണുഗോപാൽ ഐ.എൻ.ടി.യു.സി സംസ്ഥാന നേതാക്കളായിരുന്ന കെ.വി.ആർ. പണിക്കർ, അഡ്വക്കറ്റ് രാജഗോപാൽ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഷൊർണൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് ഭരണസമിതിയംഗം, മലബാറിലെ ക്ഷേത്രഭരണം കൈയാളിയിരുന്ന ഹിന്ദുമത ധർമസ്ഥാപന ഭരണവകുപ്പ് പാലക്കാട് ഏരിയ കമ്മിറ്റി അംഗം, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പരേതരായ പി.എം. പരമേശ്വരൻ നമ്പൂതിരിയുടെയും അണിയത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: വാടാനാംകുറിശ്ശി നെല്ലിക്കാട്ട് സരസ്വതി. മക്കൾ: സജിത, സന്തോഷ്, അഭിലാഷ്. മരുമക്കൾ: ശരത്ചന്ദ്രൻ, അജിത, രാഖി.