കൊല്ലങ്കോട്: തോടുവയിൽ നെല്ലിയോട്ട് പോയ്യപ്പുറത്ത് തറവാട്ടിൽ പരേതരായ തോടുവയിൽ കുഞ്ഞിപാർവതി കെട്ടിലമ്മയുടെയും നീലേശ്വരം വി.സി. രാമവർമ രാജയുടെയും മകളും കൊല്ലങ്കോട് രാമചന്ദ്ര മന്നാടിയാരുടെ ഭാര്യയുമായ ടി.എൻ. സരോജിനി (കെട്ടിലമ്മ -88) നിര്യാതയായി.
മക്കൾ: ടി.എൻ. രതി, ടി.എൻ. രമേശ് (കൊല്ലങ്കോട് പഞ്ചായത്ത് അംഗം, ബി.ജെ.പി നേതാവ്), പരേതനായ രാജൻ. മരുമക്കൾ: വിജയകുമാർ, ഷൈലജ, ഗീത. സഹോദരങ്ങൾ: ഹരിദാസ്, ധനലക്ഷ്മി, ചന്ദ്രമതി, പരേതനായ രവീന്ദ്രനാഥ്.