മേലാറ്റൂർ (മലപ്പുറം): കെ.ടി.ബി-സഫാ ഗ്രൂപ് സ്ഥാപക ചെയർമാനും പൗരപ്രമുഖനുമായ കെ.ടി. മുഹമ്മദ് എന്ന മാനു ഹാജി (90) നിര്യാതനായി. മേലാറ്റൂർ ചന്തപ്പടി സ്വദേശിയാണ്. മേലാറ്റൂർ ഇർഷാദ് സ്ഥാപനങ്ങളിലും വളർച്ചയിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഇർഷാദ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, അൽ മദ്റസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പാറക്കൽ ആമിന(വെള്ളിയഞ്ചേരി). മക്കൾ: സഫാ ഗ്രൂപ് മാനേജിങ് ഡയറക്ടറും മീഡിയവൺ ടി.വി ഡയറക്ടറുമായ കെ. ടി.എം.എ. സലാം മേലാറ്റൂർ, സഫാ ഗ്രൂപ് ഡയറക്ടർമാരായ മുസ്തഫ (അഡ്മിൻ), ഹംസ (റീട്ടെയിൽ), ഉസ്മാൻ (കോസ്മെറ്റിക്സ്), അബ്ദുൽ കരീം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി), അബ്ദുന്നാസിർ (മാർക്കറ്റിങ്), മുഹമ്മദ് ഹനീഫ (പർച്ചേസ് ആൻഡ് ഹ്യുമൻറിസോഴ്സസ്), റംല (കുന്നക്കാവ്). മരുമക്കൾ: മുഹമ്മദലി വലിയതൊടി കുന്നക്കാവ് (ന്യൂ പോപ്പുലർ പെയിന്റ്സ്), സൈനബ (മലപ്പുറം), ഹബീബ (ഏപ്പിക്കാട്), അസ്മ (ശാന്തപുരം), നൂർജഹാൻ (കരുവാരകുണ്ട്), റാഹേൽ (പൂപ്പലം), സമീറ (കുന്നപ്പള്ളി), റംല (വേങ്ങൂർ).