വാടാനപ്പള്ളി: ചിലങ്ക ബീച്ച് റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുത്തൻപാറയിൽ നിസാമുദ്ദീന്റെ മകൻ അദ്നാനെ (14) മരിച്ചനിലയിൽ കണ്ടെത്തി. തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി റൂം അടച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. വെള്ളിയാഴ്ച ഏറെനേരം വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ അറിയിച്ചതോടെ സമീപവാസികളെത്തി വാതിൽ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് നിസാമുദ്ദീൻ വിദേശത്താണ്. മാതാവ്: നദീറ. സഹോദരങ്ങൾ: സൈനുൽ ആബിദ്, ഫാത്തിമ.