പുനലൂർ: പുനലൂരിലെ പ്രമുഖ മനോരോഗ വിദഗ്ധനും ജയഭാരതം മെന്റൽ ഹോസ്പിറ്റൽ സ്ഥാപകനും പരേതനായ പി.ഒ. തോമസ് വൈദ്യന്റെ മകനുമായ ഡോ. പി.ടി. രാജൻബാബു (76) നിര്യാതനായി. ഭാര്യ: ഡോ. റീനി രാജൻബാബു. മക്കൾ: ഡോ. റിസ്വിൻ ആർ. ബാബു, ഡോ. അശ്വിൻ ആർ. ബാബു. മരുമക്കൾ: ഡോ. സിൻറ്റില്ല മറിയം ജോസ്, ഡോ. നിൽഡ മറിയം മാണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.