അരിമ്പൂർ: കുന്നത്തങ്ങാടിയിൽ പിക്അപ് വാനിടിച്ച് കാൽനടക്കാരൻ മരിച്ചു. കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് പാങ്ങാടത്ത് വിജയന്റെ മകൻ വിപിൻ (ഓമനക്കുട്ടൻ -30) ആണ് മരിച്ചത്. സുഹൃത്ത് അരിമ്പൂർ പുളിക്കൻ അശ്വിന് (22) പരിക്കേറ്റു. ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി കുന്നത്തങ്ങാടി ബാറിനു മുന്നിലായിരുന്നു അപകടം. മീൻ കയറ്റി വാടാനപ്പള്ളി ഭാഗത്തുനിന്ന് വന്നിരുന്ന പിക്അപ് വാനാണ് ഇടിച്ചത്. വിപിന്റെ മാതാവ്: രുക്മണി. സഹോദരി: വിനീത.