പള്ളിക്കുന്ന്: ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന പാറപ്പുറം മാത്യു (93) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഗ്രേസി, ജോസ് പാറപ്പുറം (കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗം), ജോർജ് മാത്യു, ബാബു മാത്യു, ലില്ലി മാത്യു (റിട്ട. ഐ.സി.ഡി.സി സൂപ്പർവൈസർ, മലപ്പുറം), ലീന ബിജു, പരേതരായ സണ്ണി, ഷാജു. മരുമക്കൾ: കൊച്ചുത്രേസ്യ, ജെസി, ഷില്ലി, സെബാസ്റ്റ്യൻ, ബിജു, പരേതനായ മാത്യു പാത്തിക്കൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.