അഞ്ചൽ: മത്സ്യം വാങ്ങാനായി റോഡരികിൽ കാത്തുനിന്ന ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. ഇടയം കടുമങ്ങാട് ബൈജു മൻസിലിൽ ജമാൽ മുഹമ്മദ് ആണ് (63) മരിച്ചത്. ഞായറാഴ്ച പുലർച്ച ആറരയോടെ എം.സി റോഡിൽ വയക്കലിന് സമീപം ആനാട് ജങ്ഷനിലായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തുനിെന്നത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ജമാൽ മുഹമ്മദിനെ ഇടിച്ച ശേഷം കാർ സമീപത്തെ രണ്ട് വൈദ്യുതപോസ്റ്റുകളും വീടിന്റെ മതിലും തകർത്താണ് നിന്നത്. നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ കൊട്ടാരക്കര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി വിതരണവും ഏറെനേരം നിലച്ചു. കാർ ഓടിച്ചു വന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച ജമാൽ മുഹമ്മദ്. ഭാര്യ: ജസീലാബീവി. മക്കൾ: ഷൈജു, ബൈജു. മരുമക്കൾ: സുമയ്യ, തസ്ലി.