ഓച്ചിറ: വീട്ടുവളപ്പിലെ ചീലാന്തിമരം മുറിക്കുന്നതിനിടെ തെറിച്ചുവീണ് സമീപത്ത് നിന്നിരുന്ന വിദ്യാർഥി മരിച്ചു.
വള്ളികുന്നം തെക്കേമുറി കൊല്ലന്റെ വടക്കതിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് അസ്ഹാൻ (11) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങൻ കുളങ്ങര വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.
മാതാവ്: തസ്നീം (ക്ലാപ്പന വരവിള മരുന്നുവയലി തറയിൽ കുടുബാംഗം). സഹോദരി: ഹസ്മിന.