അമ്പലവയൽ: നെന്മേനി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മാളിക അംഗൻവാടി അധ്യാപികയുമായ ആനപ്പാറ മാളിക പനക്കൽ മേരി ഡേവിഡ് (60) നിര്യാതയായി.
സി.പി.എം ആനപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭർത്താവ്: ഡേവിഡ് പനക്കൽ (റിട്ട. സപ്ലൈ ഓഫിസർ).
മക്കൾ: ജിന്റോ ഡേവിഡ്, ശ്യാമിലി. മരുമകൾ: റോബിൻ, ജിലു (എല്ലാവരും ആസ്ട്രേലിയ).
തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതൽ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചീങ്ങേരി സെന്റ്മേരീസ് യാക്കോബായ ചർച്ച് സെമിത്തേരിയിൽ.