കൂട്ടിലങ്ങാടി: മങ്കട പള്ളിപ്പുറം പട്ടിയിൽപറമ്പിലെ കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് മുഹമ്മദ് ബഷീർ എന്ന നാണി (62) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 40 വർഷമായി പ്രവാസിയായ ബഷീർ 20 വർഷമായി ജിദ്ദ അൽ റൗദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. ആറ് മാസത്തെ സന്ദർശക വിസയിൽ എത്തിയ ഭാര്യ പെരിമ്പലം സ്വദേശി ചെറാംപുറത്ത് മുംതസ് മൂന്ന് മാസമായി ജിദ്ദയിൽ ബഷീറിന്റെ കൂടെയുണ്ട്. പിതാവ്: പരേതനായ കുട്ടി മമ്മദ്. മാതാവ്: പരേതയായ ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് ശിബിലി (അലിഫ് ഒപ്റ്റിക്കൽസ് പടിഞ്ഞാറ്റുമുറി), മുഹമ്മദ് മിഷാൽ (തിരൂർ ജില്ല ആശുപത്രി), ഷദ (നഴ്സിങ് വിദ്യാർഥി, കോയമ്പത്തൂർ), ഷാമിൽ. മരുമകൾ: ഷഹന ഷെറിൻ (തിരൂർക്കാട്). സഹോദരങ്ങൾ: മുസ്തഫ, ജലീൽ, ജാഫർ, അബ്ദുസ്സമദ്, സുലൈഖ, മറിയുമ്മ, സാജിദ, ജാസ്മിൻ, ഷക്കീല. ജിദ്ദയിൽ ഖബറടക്കി.