വടകര: മണിയൂർ എളമ്പിലാട് സി.പി. കുട്ടി (87) നിര്യാതനായി. മുതിർന്ന സോഷ്യലിസ്റ്റും എൽ. ജെ.ഡി എട്ടാം വാർഡ് കമ്മിറ്റി മുൻ പ്രസിഡന്റും പഞ്ചായത്ത് കമ്മിറ്റിയംഗവും മണിയൂർ പഞ്ചായത്ത് അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഡയറക്ടർ, പഞ്ചായത്ത് കൃഷിഭവൻ മുൻ സമിതിയംഗം, എൽ.ഐ.സി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ കുഞ്ഞിമാത. മക്കൾ: കരുണൻ, മോഹൻദാസ്, സുരേഷ് കുമാർ, റീജ. മരുമക്കൾ: ഗീത, റീന, വിജി, പരേതനായ വിജയൻ മാസ്റ്റർ (പുതുപ്പണം അരവിന്ദഘോഷ് റോഡ്).