പത്തിരിപ്പാല: മണ്ണൂർ കൊറ്റുകുളങ്ങര വീട്ടിലെ പരേതനായ വാസുദേവനുണ്ണി നായരുടെ ഭാര്യ ശ്രീമതി ചെനങ്ങാടശ്യാർ (94) നിര്യാതയായി. കേരളശ്ശേരി കോവിൽക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മാലിനി, പ്രസന്നകുമാരി (റിട്ട. ഡിവിഷനൽ എൻജിനീയർ), വാസന്തി, മുരളീധരൻ (റിട്ട. എസ്.ഐ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. റെയിൽവേ), ഗൗരി (റിട്ട. അധ്യാപിക), പരേതരായ മധുസൂദനനുണ്ണി (സി.പി.എം മുൻ ലോക്കൽ സെക്രട്ടറി), വിജയകുമാർ (റിട്ട. ബാങ്ക് ഓഫ് ബറോഡ). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഐവർമഠത്തിൽ.