ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗവ.യു.പി സ്കൂളിന് സമീപം സ്കൂട്ടറും വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. കാരാകുർശ്ശി അറപ്പാറയിലെ പോത്തൻ കുന്നത്ത് വീട്ടിൽ സുനിതയാണ് (31) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ സുനിതയെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചെര്‍പ്പുളശ്ശേരി ബി.ആർ.സിയിലെ സ്പെഷൽ എജുക്കേഷൻ ട്രെയിനറാണ്. ഭർത്താവ്: മധു. ഒന്നിലും ഏഴിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളുണ്ട്.