പുളിക്കല്‍: ഐക്കരപ്പടി പുളിയാളി കൊടമ്പാട്ടില്‍ ഗോപാലകൃഷ്ണന് നായര്‍ (76) നിര്യാതനായി. കൊണ്ടോട്ടി ഗവ. ഹൈസ്കൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍: ലിഷ (ഗവ. ആയുര്‍വേദ ആശുപത്രി, ഊരകം), പ്രശാന്ത് (യു.ഡി ക്ലര്‍ക്ക്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്). മരുമക്കള്‍: മുരളീധരന് (റെയില്‍വേ), രമ്യ (അധ്യാപിക, എ.യു.പി.എസ് തേഞ്ഞിപ്പലം). സഹോദരങ്ങള്‍: രാജലക്ഷ്മി, അശോക കുമാരി, ചന്ദ്രദാസന്‍, പരേതനായ ശിവശങ്കരന്.