പരപ്പനങ്ങാടി: എൻ.സി.സി റോഡിലെ ജീവകാരുണ്യ പ്രവർത്തകൻ പുളിക്കലകത്ത് ഹുസൈൻ ഹാജി (73) നിര്യാതനായി. ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായി വിരമിച്ച ഇദ്ദേഹം ഒമാനിൽ ഫാർമസി റിക്രൂട്ടിങ് ഓഫിസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മുൻ മെഡിക്കൽ ഷോപ് ഉടമയുമായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം), നൗഫൽ, അഫ്സൽ, റുഫീന. മരുമക്കൾ: ബഷീർ (കോട്ടക്കൽ), ലുബീന, നസീന, ജാസ്മിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് അങ്ങാടി മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.