ചങ്ങരംകുളം: നേത്രരോഗ വിദഗ്ധൻ പകരാവൂർ മന ഡോ. ഭാസ്കരൻ നമ്പൂതിരിയെ (71) ചങ്ങരംകുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാത്തുറൂമിൽ പോയി കുറേ കഴിഞ്ഞിട്ടും കാണാത്തതിനാൽ ഭാര്യ സാവിത്രി ചെന്ന് നോക്കിയപ്പോഴാണ് കൈതണ്ടയിലെ ഞരമ്പ് മുറിച്ച് ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏക മകൻ ജഗദീഷും മരുമകൾ യമുനയും അമേരിക്കയിലാണ്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.