അഗളി: അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചർ ആത്മഹത്യശ്രമത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഭൂതിവഴി ഊരിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ രാജമ്മയാണ് (52) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് വീട്ടിലാണ് ആത്മഹത്യശ്രമം നടത്തിയത്. ഊരുവാസികളാണ് രക്ഷിച്ച് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
മക്കൾ: മണികണ്ഠൻ (കേരള പൊലീസ്), ദീപ, രഞ്ജിത. മരുമക്കൾ: നാഗമണി, രാജേന്ദ്രൻ, അഖിൽ.