തുവ്വൂർ: ആദ്യകാല ഫുട്ബാൾ താരം ടിപ്പുസുൽത്താൻ റോഡിലെ പറവെട്ടി മുഹമ്മദ് (നാണി-76) നിര്യാതനായി. ഇൻഡിപ്പെൻഡ് കോഴിക്കോട് ഉൾപ്പെടെ നിരവധി ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. തുവ്വൂർ ടൗൺ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പരേതനായ പറവെട്ടി മായിൻകുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: തലാപ്പിൽ ജമീല. മക്കൾ: നവാസ്, റസിയ, ശംസുദ്ദീൻ, റുഫൈദ, സനൂബ്. മരുമക്കൾ: ഫത്തൂരിയ (പട്ടിക്കാട്), അബ്ദുൽ ഹമീദ് (വള്ളുവങ്ങാട്), മുംതാസ് (അക്കരപ്പുറം), മുനീർ (മാമ്പുഴ), ഷഹിമ (മുള്ള്യാകുർശി).