മുതലമട: നണ്ടൻകിഴായ ഹനീഫ റാവുത്തരുടെ മകൻ സർവുദീൻ (64) നിര്യാതനായി. കൊല്ലങ്കോട് ടൗണിലെ സിംപ്ലക്സ് ചെരിപ്പ് ഷോപ് ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗവും കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷൻ അംഗവുമാണ്. ഭാര്യ: മുംതാജ് ബീഗം. മക്കൾ: സഫാന, രിസ്വാൻ (ഗൾഫ്). മരുമക്കൾ: റേസ്ന, ഫാസിൽ. സഹോദരങ്ങൾ: ജയിലാവുദ്ദീൻ, അബ്ദുൽ കരീം, മുഹമ്മദ് മൂസ, അബ്ദുറഹ്മാൻ, ബദറുന്നീസ, നൂർജഹാൻ, പരേതരായ കമാലുദ്ദീൻ, സ്വാലിഹ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.