പത്തനാപുരം: ഗാന്ധിഭവന് അന്തേവാസി ചെല്ലപ്പന് (60) നിര്യാതനായി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിൽ രോഗം ഭേദമായിട്ടും ബന്ധുക്കളാരും ഏറ്റെടുക്കാനെത്തിയില്ല. ഈ സാഹചര്യത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ ശിപാര്‍ശയില്‍ ഗാന്ധിഭവന് ഏറ്റെടുക്കുകയായിരുന്നു. കല്ലട സ്വദേശിയാണ്. ഇദ്ദേഹത്തില്‍നിന്ന് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെക്കുറിച്ചറിയാവുന്നവര് ഗാന്ധിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 9605047000.