എടക്കര: വിജയവാഡയിൽ കാർ മറിഞ്ഞ് എടക്കര സ്വദേശിയായ യുവാവ് മരിച്ചു. ശങ്കരംകുളം കാവിനാല്‍ മുരളീധരന്റെ മകന് ശ്രീനാഥാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. വിജയവാഡയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ശ്രീനാഥ്. ഭാര്യ ശ്രുതിയെയും മകന് ശ്രീയനെയും നാട്ടിലേക്ക് ട്രെയിനില്‍ കയറ്റിവിട്ട് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശ്രീനാഥും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ സുഹൃത്തുക്കള്‍ ചികിത്സയിലാണ്. മാതാവ്: ശ്യാമള. സഹോദരങ്ങള്‍: ശ്രീകല, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാലുണ്ട ശ്മശാനത്തില്‍.