പുത്തനത്താണി: രണ്ടത്താണി കണക്കാംകുന്ന് പരേതനായ ഓടായപ്പുറത്ത് ഇബ്രാഹിമിന്റെ ഭാര്യ തൈക്കാടൻ ഫാത്തിമ കുട്ടി (65) നിര്യാതയായി. മക്കൾ: നൗഷാദ് (ഓട്ടോ ഡ്രൈവർ), സൈനുദ്ദീൻ (പന്തൽ വർക്ക്), മറിയാമു, മൈമൂന. മരുമക്കൾ: മുഹമ്മദ് റാഫി പറവന്നൂർ, സമീറ. സഹോദരങ്ങൾ: ഹുസൈൻ, അബ്ബാസ്, ആസിയ, മുജീബ്, സലീം കാക്കത്തടം, കദീജ, നാസർ, ഹനീഫ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കേപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.