ഷൊർണൂർ: ആറങ്ങോട്ടുകര മൂത്തേടത്ത് പത്തായപ്പുരയിൽ ഹരിഹരൻ (75) ന്യൂയോർക്കിൽ നിര്യാതനായി. ചെന്നൈ ഹെവി വെഹിക്കിൾ ഫാക്ടറിയിൽനിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ന്യൂയോർക്കിലായിരുന്നു. പിതാവ്: പരേതനായ രാമചന്ദ്രൻ നമ്പ്യാർ. മാതാവ്: പരേതയായ ചിന്നമണി അമ്മ. ഭാര്യ: ബേബി വാസന്തി. മക്കൾ: രേവതി (ന്യൂയോർക്), രാഹുൽ (ടെക്സസ്). മരുമക്കൾ: രഞ്ജിത്ത്, ദിവ്യ. സഹോദരങ്ങൾ: രാജലക്ഷ്മി (മൈസൂരു), ചന്ദ്രൻ (ചെന്നൈ), ചന്ദ്രിക (പെരിങ്കന്നൂർ), ബേബി (ആറങ്ങോട്ടുകര), ബിന്ദു (പട്ടാമ്പി), അനുശ്രീ (സീനിയർ സബ് എഡിറ്റർ മാധ്യമം, കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.