പൂപ്പലം: മാനത്ത്മംഗലം ടാറ്റ ഷോറൂമിനടുത്ത് പരേതനായ അയമുവിന്റെ മകൻ നാലിന്റകത്ത് മുഹമ്മദ്കുഞ്ഞി (79) നിര്യാതനായി. മുൻ ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥനാണ്. വണ്ടൂർ സ്വദേശിയാണ്. ഭാര്യ: പെരിന്തൽമണ്ണ വലിയങ്ങാടിയിലെ പരേതനായ കല്ലിങ്ങൽ അബ്ദുവിന്റെ മകൾ ആമിന (എം.ഇ.എസ് കോളജ് റിട്ട. പ്രഫസർ). മക്കൾ: സമീർ (ഐ.ടി), ഡോ. ഷഹീം (യൂറോളജിസ്റ്റ്). മരുമക്കൾ: നജ്ല (ഐ.ടി) പുതുപ്പറമ്പിൽ മഞ്ചേരി, ഡോ. റിസ് വാന പാറമ്മൽ താഴെ അരിപ്ര. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലമ്പൂർ പുതിയ ജുമാമസ്ജിദിൽ.