തിരൂർ: ചെമ്പ്ര കുന്നത്ത് പറമ്പിലെ പൊട്ടഞ്ചേരി മുഹമ്മദ് (63) ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ്ര മഹല്ല് ഖബർസ്ഥാനിൽ ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം.
ചെമ്പ്ര കൈതക്കുളത്തിന് സമീപം മേലേ പീടിയേക്കൽ കുഞ്ഞിമൊയ്തുവിനു വേണ്ടി ഖബർ കുഴിക്കുന്നതിനിടെ മുഹമ്മദ് ഖബറിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. സഹായികളായ രണ്ടുപേർ ഖബറിലേക്ക് ഇറങ്ങിയാണ് മുഹമ്മദിനെ എടുത്ത് മുകളിലേക്ക് കയറ്റിയത്. 25 വർഷത്തോളമായി ഖബർ കുഴിക്കുന്നയാളാണ് ഇദ്ദേഹം. ഭാര്യ: സൈനബ. മക്കൾ: സമീർ, അബ്ദുൽ ഗഫൂർ, മൻസൂർ. മരുമക്കൾ: നസീറ, അസ്മാബി.
വൈകീട്ട് അഞ്ചിന് ചെമ്പ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.