ശാസ്താംകോട്ട: അമ്പലത്തുംഭാഗം വരവിളയിൽ പരേതനായ രാഘവൻനായരുടെ ഭാര്യ എൻ. രാജമ്മയമ്മ (95) നിര്യാതയായി. മക്കൾ: വാസുദേവൻ നായർ (വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്), വാസന്തി അമ്മ, രാമദേവൻ നായർ (റിട്ട. പ്രഥമാധ്യാപകൻ, എൽ.വി.എൽ.പി.എസ്, മുതുപിലാക്കാട്), വത്സലാദേവി, വിമലാദേവി, വിഭുദേവൻ നായർ (അക്ഷയ സെന്റർ, പോരുവഴി). മരുമക്കൾ: എസ്. വിജയലക്ഷ്മി, ജി. വസന്തകുമാരി (റിട്ട. പ്രഥമാധ്യാപിക), കെ. ശശിധരൻപിള്ള, പി. പ്രീതി, പരേതരായ ജി. വിശ്വനാഥൻനായർ, പി. രാമചന്ദ്രൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.