കോട്ടക്കൽ: എടരിക്കോട് റിട്ട. സ്ക്വാഡ്രണ്‍ ലീഡര്‍ അമ്പലവട്ടം പള്ളിപ്പുറത്ത് ജനാര്ദനന് നായര്‍ (81) ബംഗളൂരുവില്‍ നിര്യാതനായി. ബംഗളൂരു പ്രൈവറ്റ് ഐ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ്. അമ്പലവട്ടം നരീക്കാവ് ദേവീക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, അമ്പലവട്ടം ജനകീയ വികസനസമിതി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എടരിക്കോട് വൈ.എസ്.സി സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: ജയലക്ഷ്മി മീമ്പാട്ട് (മലപ്പുറം). മക്കള്‍: ജ്യോത്സ്ന, ജ്യോതി. മരുമക്കള്‍: അരുണ്‍, പ്രശാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ബംഗളൂരുവില്‍.