അങ്ങാടിപ്പുറം: ഒരാടംപാലത്തിനു സമീപം തോട്ടിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ക്ലർക്ക് പരിയാപുരം തട്ടാരക്കാട് ഭഗവതിക്കളം (രോഹിണി) നാരായണൻ കുട്ടിയാണ് (63) മരിച്ചത്. ഒരാടംപാലത്തിനു താഴെ തടയണയിൽ മൃതദേഹം കുടുങ്ങി നിൽക്കുന്ന നിലയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിവരികയായിരുന്നു. പെരിന്തൽമണ്ണ പൊലീസ്, അഗ്നിരക്ഷാസേന, ട്രോമാ കെയർ പെരിന്തൽമണ്ണ യൂനിറ്റ് വളന്റിയർമാർ എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ മൃതദേഹ പരിശോധന നടത്തി പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഭാര്യ: ശോഭന. മകൾ: ശ്രുതി. സഹോദരങ്ങൾ: സേതുമാധവൻ, രത്നകുമാരി, തങ്കമണി.