ഓച്ചിറ: ക്ലാപ്പന വടക്ക് അമ്മേത്ത് ഷാനവാസ്-റോഷൻ ആര ദമ്പതികളുടെ മകൾ ഷഹനാസ്ഖാൻ (17) നിര്യാതയായി.
കായംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. എസ്.എൽ.ഇ (ലൂപസ്) എന്ന അപൂർവരോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: മുഹമ്മദ് ഫർഹാൻ.