ചേലേമ്പ്ര: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ചേലൂപാടം ചീനാടത്ത് കോളനിയിലെ ഇരമ്പലത്ത് പുറായി സുരയുടെ മകൻ അശ്വിൻ (13) ആണ് മരിച്ചത്. മാതാവ്: വിനീത. മൂന്ന് വയസ്സുള്ള അതുൽ കൃഷ്ണൻ സഹോദരനാണ്. മൃതദേഹം ഞായറാഴ്ച രാവിലെ 11ന് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.