പട്ടിക്കാട്: റബർ ടാപ്പിങ് തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പട്ടിക്കാട് ചുങ്കം പള്ളിക്കുത്ത് ആമ്പാടത്ത് ഹംസക്കുട്ടിയാണ് (57) മരിച്ചത്. പരേതനായ അലിയുടെ മകനാണ്. ശനിയാഴ്ച രാത്രി 8.40ന് താഴെ പൂപ്പലം മത്സ്യമാർക്കറ്റിനടുത്ത് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം. ഭാര്യമാർ: സുഹറ (മണ്ണാർക്കാട്), സുഹറാബി (പാണ്ടിക്കാട്). മക്കൾ: റൂബിയ, ഫൗസിയ, ഫസീൽ, ഫൈസൽ, റാനിയ, ഷിഫ്ന. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാന്തപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.