കുറ്റിപ്പുറം: പേരശ്ശനൂരിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. പേരശ്ശനൂർ സ്വദേശി പള്ളിയാൽ പറമ്പിൽ കെ.പി. വേലായുധനാണ് (69) മരിച്ചത്. ഞായറാഴ്ച രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് റെയിൽ പാളത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇരിമ്പിളിയം വില്ലേജ് ഓഫിസിൽനിന്നാണ് വിരമിച്ചത്. ഭാര്യ: വിശാലം. മക്കൾ: അനിത, ബിന്ദു, പ്രദീപ്, ഇന്ദു. മരുമക്കൾ: ഹരിദാൻ, പ്രദീപ്, അഭിലാഷ്, നയന. സഹോദരങ്ങൾ: വിജയൻ, സരോജനി, ജാനകി.