പട്ടർക്കടവ്: ആദ്യകാല പ്രവാസിയും യു.എ.ഇ പ്രതിരോധ വകുപ്പിൽ മുൻ ഉദ്യോഗസ്ഥനുമായ കെ.പി. കുഞ്ഞഹമ്മദ് (71) നിര്യാതനായി. ഭാര്യ: എ.ടി. റസിയ പാണ്ടിക്കാട്. മക്കൾ: മുഹമ്മദ് ഷിബു (ചന്ദ്രിക മലപ്പുറം), സാജിദ്, ഷാക്കിർ (ഇരുവരും ദുബൈ), ഡോ. അൻഫാൽ. മരുമക്കൾ: മുഹ്സിന, ഷാഹിന, നിഷാന, ഡോ. മുഹമ്മദ് ഹാനിഹ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വസതി സന്ദർശിച്ചു.